Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Varghese Pulparambil

Ernakulam

ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​ങ്ങ​ള്‍ കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത: മാ​ർ ബെ​ന്നി വ​ര്‍​ഗീ​സ് പു​ല്‍​പ​റ​മ്പി​ല്‍

കോ​ത​മം​ഗ​ലം: ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​ങ്ങ​ള്‍ കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും കൂ​ടു​ത​ല്‍ ജ​ന​ങ്ങ​ള്‍ ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്ന് വ​ര​ണ​മെ​ന്നും ഇ​റ്റാ​ന​ഗ​ര്‍ ബി​ഷ​പ് മാ​ര്‍ ബെ​ന്നി വ​ര്‍​ഗീ​സ് പു​ല്‍​പ​റ​മ്പി​ൽ. കെ​സി​ബി​സി മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ​സ​മി​തി വ​ടാ​ട്ടു​പാ​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ മ​ന്ന​യു​ടെ മൂ​ന്നാം വാ​ര്‍​ഷി​കം കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ്സ് അ​സൈ​ലം ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ന ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ല്‍ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​യി സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ചി​കി​ത്സാ​സ​ഹാ​യ​വും ര​ക്ത​ദാ​ന​വും ന​ട​ത്തു​ന്നു​ണ്ട്. ച​ട​ങ്ങി​ൽ വ​ടാ​ട്ടു​പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് പീ​ച്ചാ​നി​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​യിം​സ് കോ​റ​മ്പേ​ല്‍, ജോ​യി പ​ന​യ്ക്ക​ല്‍, കെ.​വി. ഏ​ണ​സ്റ്റ്, സി​സ്റ്റ​ര്‍ റാ​ണി മ​രി​യ, ഏ​ലി​യാ​മ്മ പൗ​ലോ​സ് എ​ന്നി​വ​രെ ബി​ഷ​പ്, രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം, നാ​ടു​കാ​ണി പ​ള്ളി വി​കാ​രി ഫാ. ​അ​ഡ്വ. റോ​ബി​ന്‍ പ​ടി​ഞ്ഞാ​റേ​കൂ​റ്റ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ആ​ദ​രി​ച്ചു.

രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണി ക​ണ്ണാ​ട​ന്‍, ബി​ജു വെ​ട്ടി​ക്കു​ഴ, കെ.​എം. ജോ​യി, ജോ​ണ്‍​സ​ണ്‍ ക​റു​ക​പ്പി​ള്ളി​ല്‍, മു​ര​ളി കു​ട്ട​മ്പു​ഴ, ജി​ജു വ​ര്‍​ഗീ​സ്, സി​സ്റ്റ​ര്‍ ലി​സീ​ന, സി​സ്റ്റ​ര്‍ റെ​ജീ​ന, ജോ​സ് കൈ​ത​മ​ന, പോ​ള്‍ കൊ​ങ്ങാ​ട​ന്‍, തോ​മ​സ് ത​റ​മു​ട്ടം, മാ​ര്‍​ട്ടി​ന്‍ കീ​ഴേ​മാ​ട​ന്‍, സാ​ബു കു​രി​ശി​ങ്ക​ല്‍, മാ​ത്യു ആ​ന്‍റോ, ഫ്രാ​ന്‍​സി​സ് അ​മ്പാ​ട്ട്, സി​ജി ബി​ജു, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up